Posts

Showing posts from March, 2021

Trip to Munnar

Image
കോവിഡ് മഹാമാരി കാരണം വീട്ടിൽ തന്നെ ഒതുങ്ങിപോയ എല്ലാരേയും പോലെ ഒരുപാടു നാളായി ഒരു യാത്ര ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞങ്ങളും. അതിനൊരവസരം വീണുകിട്ടിയത് 2020 അവസാനത്തോടെയായിരുന്നു. പോകാൻ പറ്റിയ പല സ്ഥലത്തെയും പറ്റി ചിന്തിച്ചും ചർച്ച ചെയ്തും അവസാനം ചെന്നെത്തിയത് മൂന്നാറിൽ ആയിരുന്നു. 30-12-2020 Wednesday: 30 ആം  തിയതി രാവിലെ 5 മണിക് ഞങ്ങളുടെ "പിച്കൂ " വിൽ ( ഞങ്ങളുടെ i20 കാറിനു ഞാൻ ഇട്ട പേര് 😉  ) ക്രിസ്റ്റലിൽ നിന്നും പുറപ്പെട്ടു. കോവിഡ് കാലമായത് കൊണ്ടും ചെക്കിങ് ഉണ്ടാകും എന്നുള്ളത് കൊണ്ടും വേണ്ട പാസ്സുകളും മറ്റും നേരെത്തെ തന്നെ  print   എടുത്തു വെച്ചിരുന്നു ഉണ്ണിയേട്ടൻ. യാത്ര തുടങ്ങി അരമണിക്കൂർ കഴിയുമ്പോഴേക്കും ഉറങ്ങാറാണ് എന്റെ പതിവ്😉 പിന്നെ വെളിച്ചം നന്നായി വന്നിട്ടേ ഞാൻ നോർമൽ ആവാറുള്ളു. പക്ഷെ പതിവിനു വിപരീതമായി ഞാൻ excited & energetic ആയിരുന്നു . സമയം ഏകദേശം 7 മണി ആവാറായപ്പോഴേക്കും ഞാൻ ഫ്ലാസ്ക് എടുത്തു കൈയിൽ വെച്ചു. കല്യാണം കഴിഞ്ഞു 3 വർഷം ആയത് കൊണ്ട് ഉണ്ണിയേട്ടന് എന്റെ സ്വഭാവത്തെപ്പറ്റി നല്ല ധാരണയുണ്ട്. ബൂസ്റ്റ് കുടിക്കാനായി ആൾ വണ്ടി സൈഡ് ആക്കിത്തന്നു.ചെറിയൊരു ...