Trip to Munnar

കോവിഡ് മഹാമാരി കാരണം വീട്ടിൽ തന്നെ ഒതുങ്ങിപോയ എല്ലാരേയും പോലെ ഒരുപാടു നാളായി ഒരു യാത്ര ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞങ്ങളും. അതിനൊരവസരം വീണുകിട്ടിയത് 2020 അവസാനത്തോടെയായിരുന്നു.

പോകാൻ പറ്റിയ പല സ്ഥലത്തെയും പറ്റി ചിന്തിച്ചും ചർച്ച ചെയ്തും അവസാനം ചെന്നെത്തിയത് മൂന്നാറിൽ ആയിരുന്നു.


30-12-2020 Wednesday:

30 ആം  തിയതി രാവിലെ 5 മണിക് ഞങ്ങളുടെ "പിച്കൂ " വിൽ ( ഞങ്ങളുടെ i20 കാറിനു ഞാൻ ഇട്ട പേര് 😉  ) ക്രിസ്റ്റലിൽ നിന്നും പുറപ്പെട്ടു. കോവിഡ് കാലമായത് കൊണ്ടും ചെക്കിങ് ഉണ്ടാകും എന്നുള്ളത് കൊണ്ടും വേണ്ട പാസ്സുകളും മറ്റും നേരെത്തെ തന്നെ  print   എടുത്തു വെച്ചിരുന്നു ഉണ്ണിയേട്ടൻ. യാത്ര തുടങ്ങി അരമണിക്കൂർ കഴിയുമ്പോഴേക്കും ഉറങ്ങാറാണ് എന്റെ പതിവ്😉 പിന്നെ വെളിച്ചം നന്നായി വന്നിട്ടേ ഞാൻ നോർമൽ ആവാറുള്ളു. പക്ഷെ പതിവിനു വിപരീതമായി ഞാൻ excited & energetic ആയിരുന്നു .

സമയം ഏകദേശം 7 മണി ആവാറായപ്പോഴേക്കും ഞാൻ ഫ്ലാസ്ക് എടുത്തു കൈയിൽ വെച്ചു. കല്യാണം കഴിഞ്ഞു 3 വർഷം ആയത് കൊണ്ട് ഉണ്ണിയേട്ടന് എന്റെ സ്വഭാവത്തെപ്പറ്റി നല്ല ധാരണയുണ്ട്. ബൂസ്റ്റ് കുടിക്കാനായി ആൾ വണ്ടി സൈഡ് ആക്കിത്തന്നു.ചെറിയൊരു തണുപ്പും പ്രഭാത സൂര്യന്റെ ഭംഗിയുമൊക്കെ ആസ്വദിച്ചു ഓരോ കപ്പ് ബൂസ്റ്റ് ഞങ്ങൾ അകത്താക്കി. ഇപ്പോൾ ഏകദേശം കൃഷ്ണഗിരി കഴിഞ്ഞു കാണും, വീണ്ടും യാത്ര തുടങ്ങി.

സേലം - അവിനാശി - തിരുപ്പൂർ - ഉദുമല്പേട്ട് ആയിരുന്നു ഞങ്ങൾ ഉദ്ദേശിച്ച വഴിയെങ്കിലും എവിടെയോ വെച്ചു ഞങ്ങൾക് വഴി തെറ്റി. അവിനാശിയിൽ നിന്ന് ലെഫ്റ്റ് ടേൺ miss ആയി. പിന്നെ തിരിച്ചു പോകാനൊന്നും നില്കാതെ സേലം - കോയമ്പത്തൂർ - പൊള്ളാച്ചി വഴി NH 54 ൽ നേരെ വിട്ടു. കിടിലൻ റോഡ് , പറയാതെ വയ്യ.പുരട്ചി തലൈവിയെ സ്മരിച്ചു സ്പീഡോ മീറ്ററിൽ നോക്കുമ്പോൾ 110 - 120 ഉം കഴിഞ്ഞു സൂചി വീണ്ടും അപ്പുറത്തേക്ക്.

സേലം കഴിഞ്ഞ ഉടനെ കഴിച്ച ശരവണഭവൻ മസാല ദോശ ദഹിക്കാത്തതു കൊണ്ട് വിശപ്പു തോന്നിയതേ ഇല്ല രണ്ടാൾക്കും.

പൊള്ളാച്ചി എത്തുന്നതിനു മുൻപേ ഞങ്ങൾ NH 54 ൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു.പിന്നെ കുറെ ചെറിയ ചെറിയ റോഡുകൾ. കാറ്റാടി യന്ത്രങ്ങൾ കൂട്ടം കൂട്ടമായി നില്കുന്നത് കണ്ടപ്പോൾ മായാമോഹിനി സിനിമയിലെ രംഗം ഓർമ്മ വന്നു. പുറത്തെ കാഴ്ചകൾ ആസ്വദിച്ചും, വർത്തമാനം പറഞ്ഞും, പാട്ടു പാടിയും ഇടക്ക് ചളി അടിച്ചും അങ്ങനെ ഉദുമല്പേട്ട് എത്തി.

Windmills near Udumalpett

ഉദുമല്പേട്ട് കഴിഞ്ഞു ഉച്ച ഭക്ഷണം കഴിക്കാം എന്ന പ്ലാൻ ആയിരുന്നെങ്കിലും ആ പ്ലാൻ എല്ലാം അസ്ഥാനത്താക്കി ഒരൊറ്റ ഹോട്ടൽ പോലും പോകുന്ന വഴിയിൽ ഞങ്ങൾ കണ്ടില്ല.പിന്നെ കൈയിലുള്ള ബിസ്കറ്റും ലേയ്സും ഒക്കെ വെച്ചു അഡ്ജസ്റ്റ് ചെയ്തു.

അങ്ങനെ ഞങ്ങൾ ഇന്ദിര ഗാന്ധി നാഷണൽ പാർക് എന്നറിയപ്പെട്ടിരുന്ന ആനമലൈ റിസേർവ് ഫോറെസ്റ്റ് ബോർഡറിൽ എത്തി. അവിടെ വണ്ടി ഡീറ്റൈൽസും യാത്രക്കാരുടെ ഡീറ്റൈൽസും നോട്ട് ചെയ്യുന്നുണ്ടായിരുന്നു forest ഉദ്യോഗസ്ഥർ . വീണ്ടും യാത്ര തുടർന്നു.

പിന്നീടുള്ള യാത്ര പറയാതെ വയ്യ, ഒരു പ്രത്യേക അനുഭവം തന്നെ ആയിരുന്നു. രണ്ടു സൈഡിലും മരങ്ങളും, ചെടികളും,ഇടയ്ക്കിടെ പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം ഒഴുകുന്നതും അങ്ങനെ അങ്ങനെ അതിമനോഹരമായ കാഴ്ച ..അവസാനം ചിന്നാർ വൈൽഡ് ലൈഫ് sanctuary യിൽ എത്തി.തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തിയത് കൊണ്ട് പേര് മാത്രം മാറുന്നു, സംഭവം ഒന്ന് തന്നെ. നമ്മുടെ ബന്ദിപ്പൂർ ഫോറെസ്റ്റ് മുത്തങ്ങ ആവുന്നത് പോലെ, ആനമലൈ ചിന്നാർ ആവുന്നു, അത്ര തന്നെ.

ചിന്നാർ ബോർഡറിലും വേണ്ട വിവരങ്ങൾ എൻട്രി ചെയ്തു വീണ്ടും യാത്ര തുടർന്നു. അങ്ങനെ ഞങ്ങൾ മറയൂർ - മൂന്നാർ റൂട്ടിലേക് കേറി. 

മറയൂർ എന്ന സ്ഥലത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാവില്ല.അത്രയ്ക്കും മനോഹരമായിരുന്നു പിന്നീടുള്ള യാത്ര. മൂടൽ മഞ്ഞു ഒഴുകി നടക്കുന്ന വീഥി. മഞ്ഞു കാരണം,റോഡ് തീരെ കാണാനില്ല. തേയില തോട്ടത്തിന്റെ പച്ചപ്പും മഞ്ഞിന്റെ കുളിർമയും മുഴുവനായി ആസ്വദിക്കാനായ് കാറിന്റെ window തുറന്നു വച്ചു പ്രകൃതി ഭംഗി മുഴുവനായും ആസ്വദിച്ചു ഞങ്ങൾ രണ്ടുപേരും.

Marayoor

Marayoor-Munnar Road


ഇടക്കെപ്പോഴോ ആണ് റൂമിന്റെ കാര്യം ഓർമ്മ വന്നത്. നേരെത്തെ തന്നെ ഓൺലൈൻ ബുക്കിംഗ് ചെയ്തതാണെങ്കിലും ചെക്ക് ഇൻ സമയം അടുക്കുംതോറും ചെറിയൊരു ടെൻഷൻ തോന്നിത്തുടങ്ങി. അവരെയൊന്നു വിളിച്ചു ലേറ്റ് ആകുന്ന കാര്യം പറയാമെന്നു വെച്ചാൽ ആനമലൈ കേറിയതിൽ പിന്നെ രണ്ടാളുടെയും ഫോണിൽ നെറ്റ്‌വർക്ക് ഇല്ല. വഴിയിലൊന്നും പണ്ടത്തെ പോലെ ഫോൺ ബൂത്തുകൾ ഒന്നും ഇല്ലല്ലോ. 2 മണി ആണ് ചെക്ക് ഇൻ സമയം. ഇപ്പോൾ സമയം 3 മണിയാകാറായി. പിന്നെ വഴിയിൽ കണ്ട ഒരു ചെറിയ ചായക്കടയ്ക്കരുകിൽ വണ്ടി സൈഡ് ആക്കി. അവിടെ കണ്ട ഒരു ചേട്ടനെ സോപ്പ് ഇട്ടു അവരുടെ ഫോണിൽ നിന്നും ഹോട്ടലിലേക്ക് വിളിച്ചു പറഞ്ഞു. (BSNL ന്റെ ഗുണം മനസ്സിലാവുന്നത് ഇപ്പോഴാണ്. ഈ ഏരിയയിൽ വേറെ ഒരു ഫോണിനും നെറ്റ്‌വർക്ക് ഇല്ല , Thanks to connecting India😉 )കൂട്ടത്തിൽ നല്ലൊരു അടിപൊളി മൂന്നാർ ചായയും കുടിച്ചു(അപ്പോഴും ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല). ചായ കുടിച്ചതോടു കൂടി തണുപ്പിന് അല്പം ആശ്വാസം തോന്നി .

പിന്നെ കൂൾ ആയി യാത്ര ചെയ്ത്‌ മൂന്നാറിൽ എത്തിയപ്പോഴേക്കും സമയം 4 മണി കഴിഞ്ഞിരുന്നു. ആദ്യം കണ്ടപ്പോൾ മൂന്നാർ എന്ന സ്ഥലം മടിക്കേരി പോലെ തോന്നി ഞങ്ങൾക്കു. ലഞ്ച് കഴിക്കാത്തത് കൊണ്ട് നന്നായി വിശക്കുന്നുണ്ടായിരുന്നു രണ്ടാൾക്കും. അത് കൊണ്ട് തന്നെ ആദ്യത്തെ ലക്‌ഷ്യം ഹോട്ടൽ ആയിരുന്നു. ആൾ ഒരു വണ്ടി പ്രാന്തനായത് കൊണ്ട്, കാറിനെ സുരക്ഷിത സ്ഥാനത്തു വെച്ചാലേ സമാധാനമുണ്ടാകു ഉണ്ണിയേട്ടന്, അത് കൊണ്ട് തന്നെ പാർക്കിംഗ് സൗകര്യം ഉള്ള ഹോട്ടൽ തന്നെ കണ്ടെത്തി. ഹോട്ടൽ ഗ്രീൻറിഡ്ജ്, പേര് കൊള്ളാം. ഫുഡ് തരക്കേടില്ല. നല്ല ചോറും മീൻ പൊരിച്ചതും കഴിക്കാൻ മൈൻഡ് സെറ്റ് ചെയ്ത ഞങ്ങൾക്കു നിരാശരാകേണ്ടി വന്നു. സമയം 4 കഴിഞ്ഞത് കൊണ്ട് ചോറില്ല. പിന്നെ ഒന്നും ആലോചിച്ചില്ല, കേരളത്തിന്റെ ദേശീയ ഭക്ഷണം ആയ പൊറോട്ട ഓർഡർ ചെയ്തു, കൂടെ പെപ്പെർ ചിക്കെനും.

ഭക്ഷണം കഴിച്ച ഞങ്ങളുടെ അടുത്ത ലക്‌ഷ്യം ഹോട്ടൽ സ്റ്റാർ എമിരേറ്റ്സ്  ആയിരുന്നു. അവിടെയാണ് ഞങ്ങൾ താമസം ബുക്ക് ചെയ്തത്.

മൂന്നാറിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം ഉണ്ട് ഹോട്ടൽ സ്റ്റാർ എമിരേറ്റ്സ് ലേക്ക്. 3 സ്റ്റാർ ഹോട്ടൽ ആണെന്ന് പറയുന്നുണ്ടെങ്കിലും വഴിയിൽ ഒന്നും ഒരു ബോർഡ് പോലും ഇല്ലാത്തതു കൊണ്ട് ഹോട്ടൽ കണ്ടു പിടിക്കാൻ സ്വല്പം ബുദ്ധിമുട്ടി. ഒരു കുന്നിന്റെ മേലെ ആണെങ്കിലും അവിടെ എത്തിപ്പെട്ടാൽ നല്ല സൗകര്യം. നല്ല വൃത്തിയുള്ള അടിപൊളി റൂം. പുറത്തു മനോഹരമായ ഒരു ലോൺ, സ്വിമ്മിങ് പൂൾ.. എല്ലാം കൊണ്ടും നല്ലൊരു ഹോട്ടൽ.


Hotel Star Emirates, Ambazhachal Munnar


റൂമിൽ പോയി ഫ്രഷ് ആയി ഞങ്ങൾ ലോണിൽ പോയിരുന്നു. ഒന്ന് രണ്ടു ഫാമിലി, പിള്ളേരൊക്കെ ആയി അവിടെ ഉണ്ടായിരുന്നു. കുറച്ച സമയം അവിടെ ചിലവഴിച്ച ശേഷം രാത്രി ഫുഡ് കഴിക്കാനായി ഡൈനിങ്ങ് ഏരിയ യിലേക് പോയി. നേരത്തെ ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കൊണ്ട് വന്നു. വൈകുന്നേരം കഴിച്ച പൊറോട്ട ദഹിക്കാത്തതിനാൽ ഫ്രൈഡ് റൈസ് മുഴുവനും കഴിക്കാൻ പറ്റിയില്ല. തിരിച്ചു റൂമിൽ വന്നു. ട്രാവൽ ചെയ്ത ക്ഷീണം കാരണം രണ്ടുപേരും വേഗം ഉറങ്ങി പോയി.

  31-12-2020  Thursday:

രാവിലെ 9 മണി ആയപ്പോഴേക്കും ഞങ്ങൾ രണ്ടു പേരും റെഡി ആയിക്കഴിഞ്ഞിരുന്നു. ബ്രേക്ഫാസ്റ്റ് കഴിക്കാനായി മൂന്നാർ വരെ എത്താൻ ക്ഷമ ഇല്ലാത്തതു കൊണ്ട് ഒരു ചെറിയ ഹോട്ടലിൽ കയറി. എമിരേറ്റ്സ് ലെ ഫുഡ് മെനു കണ്ടു ഞെട്ടിയ  ഞങ്ങൾ അവിടുന്ന് ഏതായാലും ബ്രേക്ഫാസ്റ്റ് വേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. വെറും 100 രൂപയ്ക്കു രണ്ടു പേർക്കുള്ള അപ്പവും കടലക്കറിയും ചായയും അടങ്ങുന്ന ബ്രേക്ഫാസ്റ്റ് കിട്ടി. Can you  believe that..??

അവിടുന്ന് താഴോട്ടുള്ള റോഡ് ആണത്രേ അടിമാലി - ഇടുക്കി റോഡ്. എന്തായാലും അമ്പഴച്ചാൽ എന്ന സ്ഥലത്തു നിന്നും ചലോ മൂന്നാർ.

ടോപ് സ്റ്റേഷൻ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. മൂന്നാറിൽ നിന്നും ഏകദേശം 40 - 45 കിലോമീറ്റർ ഉണ്ട്അങ്ങോട്ട് . ടോപ് സ്റ്റേഷനിലേക് പോകുന്ന വഴി ഓരോരോ സ്ഥലങ്ങൾ കണ്ടും ഫോട്ടോ എടുത്തും ഞങ്ങൾ യാത്ര തുടർന്നു. ആദ്യം നിർത്തിയത് പള്ളിവാസൽ പെൻസ്റ്റോക്ക് പൈപ്പ് കാണാൻ ആയിരുന്നു. പിന്നെ എക്കോ പോയിന്റ്,ഫോട്ടോ പോയിന്റ് അങ്ങനെ കുറെ സ്ഥലങ്ങൾ. ഫോട്ടോ പോയിന്റിൽ നിർത്തി അവിടുത്തെ ഫോട്ടോഗ്രാഫർ മാരെ കൊണ്ട് കുറച്ച ഫോട്ടോസ് എടുപ്പിച്ചു. പിന്നേം യാത്ര തുടർന്നു. മാട്ടുപ്പെട്ടി ഡാം, റോസ് ഗാർഡൻ, കാർമേലഗിരി എലെഫന്റ്റ് പാർക് , കണ്ണൻ ദേവൻ ടി മ്യൂസിയം അങ്ങനെ കുറെ സ്ഥലങ്ങൾ ഈ റൂട്ടിൽ കാണാൻ സാധിക്കും.

Photo Point

Echo Point
അവസാനം ഞങ്ങൾ ടോപ് സ്റ്റേഷനിൽ എത്തി. Wow what a beauty ... ഏതൊരാളും അറിയാതെ പറഞ്ഞു പോകും. foggy foggy  weather . മഞ്ഞു വന്നു ചുറ്റും നിറയുമ്പോൾ എന്റെ സാറേ .... ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല..പിന്നെ തണുപ്പിങ്ങനെ ഉള്ളിലേക്കിറങ്ങുമ്പോൾ ഉള്ള സുഖവും..

പക്ഷെ ആ സുഖം അധികം സമയം ആസ്വദിക്കാൻ ഞങ്ങൾക്കു ഭാഗ്യം  ഉണ്ടായില്ല. അപ്പോഴേക്കും മഴ ചതിച്ചു. പിന്നീടങ്ങോട്ട് ചെറിയ മഴയിൽ പതിയെ ഡ്രൈവ് ചെയ്തു തിരിച്ചിറങ്ങി. അപ്പോഴേക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരുന്നു. നമ്മുടെ നാട്ടിൽ വന്നാൽ മീൻ വറുത്തത് കൂട്ടി നല്ല ചോറുണ്ണാഞ്ഞാൽ എന്തോ ഒന്ന് പൂർത്തിയാവാത്ത ഒരു ഫീൽ ആണ്. അത് കൊണ്ട് തന്നെ മീൻ ഫ്രൈ കഴിക്കാൻ വേണ്ടി ഞാൻ മൈൻഡ് സെറ്റ് ചെയ്തിരുന്നു. ഉണ്ണിയേട്ടന്റെ അവസ്ഥ അങ്ങനൊക്കെ തന്നെ ആണെങ്കിലും ഒരു സ്ഫേറ്റിക്കു വേണ്ടി ഒരു 70 % മാത്രമേ പുള്ളി മൈൻഡ് സെറ്റ് ആക്കു, ഇനി അഥവാ മീൻ ഫ്രൈ കിട്ടിയില്ലെങ്കിലോ 😞 എന്തായാലും അവസാനം ഒരു മെസ് ഞങ്ങളുടെ കണ്ണിൽ പെട്ടു. പുറത്തു് നല്ല മഴ, അകത്തു കഴിക്കാൻ നല്ല ചൂട്  ചോറ്, സാമ്പാർ, മീൻ കറി , ഉപ്പേരി, അച്ചാർ, പപ്പടം, ഒരു സൈഡ് കറി പിന്നെ മീൻ ഫ്രൈ .. ആഹാ അന്തസ്സ് .

മഴ ചതിച്ചതു കാരണം പിന്നെ ലക്‌ഷ്യം ഹോട്ടൽ ആയിരുന്നു. പോകുന്ന വഴി ഒരു സ്ഥലം കൂടി കണ്ടു കളയാം, ഉണ്ണിയേട്ടൻ പറഞ്ഞു. പക്ഷെ പോയി വന്നു കഴിഞ്ഞപ്പോഴേക്ക് ഉണ്ണിയേട്ടന്റെ കമന്റ് ഇങ്ങനെ - "പോതമേട് - ഒരു ലൊടുക്ക് സ്ഥലം  " അത് പക്ഷെ സ്ഥലത്തിന്റെ ഭംഗികേടു കൊണ്ടല്ല കേട്ടോ,പോകുന്ന വഴി അത്രയ്ക്ക് ദയനീയം ആയിരുന്നു. പിന്നെ ചെറിയൊരും ബ്ലോക്കും ഉണ്ടായി.

ഒരു കാര്യം പറയാൻ മറന്നു പോയി. പോതമേട് പോകുന്നതിനു മുൻപ് ഞങ്ങൾ കണ്ണൻ ദേവൻ ടി മ്യൂസിയം കാണാൻ കേറി. മൂന്നാർ എത്തിയത് മുതൽ tea processing എന്തായാലും കണ്ടേ പറ്റൂ എന്ന് പറഞ്ഞു നടക്കുകയായിരുന്നു ഉണ്ണിയേട്ടൻ. പക്ഷെ കോവിഡ് കാരണം സന്ദർശകരെ അകത്തേക്ക് allow ചെയ്യുന്നില്ലെന്നു അവർ പറഞ്ഞത് കേട്ടപ്പോൾ ഉണ്ണിയേട്ടൻ 'പ്ലിങ്' 😞ആയി. പിന്നെ അവിടുന്ന് നല്ല കിടിലൻ ചായ ഒക്കെ കുടിച്ചു വീട്ടുകാർക്കൊക്കെ കൊടുക്കാൻ കുറെ ചായപ്പൊടി ഒക്കെ വാങ്ങിയിട്ടാണ് ഞങ്ങൾ ഇറങ്ങിയത്.

പിന്നെ പോതമേട് നിന്നും നേരെ റൂമിലേക്ക് പോയി. വൈകുന്നേരം ഒരു 5 .30 ആയപ്പോഴേക്കും ഞങ്ങൾ റൂമിൽ തിരിച്ചെത്തി.ഡിന്നർ നു പൊറോട്ടയും ജിൻജർ ചിക്കെനും നേരെത്തെ തന്നെ പറഞ്ഞു വെച്ചു. dining ഏരിയ യിലേക്ക് പോകാനുള്ള മടി കാരണം dinner ഞങ്ങൾ റൂമിലേക്കു വരുത്തിച്ചു .അങ്ങനെ 2020 എന്ന സംഭവ ബഹുലമായ ഒരു വർഷത്തിന്റെ അവസാനത്തിലേക്ക്.. മൂന്നാറിൽ , സ്റ്റാർ എമിരേറ്റ്സ് ഇൽ, റൂം നമ്പർ 301 ഇൽ അങ്ങനെ 2020 അവസാനിച്ചു . ശുഭം .

 01-01-2021 Friday:

Happy New Year..

അങ്ങനെ പുതുവർഷം എത്തി. പുതിയ ചിന്തകൾ, പുതിയ അറിവുകൾ, പുതിയ ജീവിതാനുഭവങ്ങൾ കാത്തിരിക്കുന്ന 2021 . രാവിലെ ഏകദേശം 10 മണിയോട് കൂടി ഞങ്ങൾ ചെക്ക് ഔട്ട് ചെയ്തു. റിസപ്ഷനിൽ ഉണ്ടായിരുന്ന സച്ചിൻ എന്ന പയ്യനെ പരിചയപെട്ടു. അവൻ ഞങ്ങളുടെ കുറെ ഫോട്ടോസ് എടുത്തു തന്നു. അങ്ങനെ എമിരേറ്റ്സ് നോട് ബൈ പറഞ്ഞു ഇറങ്ങി.

മൂന്നാർ - പൂപ്പാറ - തേനി റൂട്ട് ആയിരുന്നു മനസ്സിൽ ഉദ്ദേശിച്ചത്. മൂന്നാറിൽ എത്തിയ ഞങ്ങൾ ഒരു തമിഴ് ഹോട്ടലിൽ നിന്നും മസാല ദോശ അകത്താക്കി. ATM ൽ നിന്നും കാശും എടുത്തു വണ്ടിക്കു ഫുൾ ടാങ്ക് ഡീസലും അടിച്ചു പോകാൻ റെഡി ആയി. റൂട്ട് കൺഫേം ചെയ്യാൻ ആയി അവിടുത്തെ ജീപ്പ് ചേട്ടന്മാരോട് ചോദിച്ചപ്പോഴാണ് അറിയുന്നത് ഞങ്ങൾ പോകാൻ ഉദ്ദേശിച്ച വഴി ബ്ലോക്ക് ആണെന്ന്.പിന്നെ പൂപ്പാറ എത്തണമെങ്കിൽ വീണ്ടും വന്ന വഴിയേ തിരിച്ചു പോയി ആനച്ചാൽ എന്ന സ്ഥലത്തു നിന്നും വേറൊരു റൂട്ടിൽ പോണം. ആകെ കൺഫ്യൂഷൻ ആയി. ഇനിയും പുറകോട്ടു ഒരു 13 -15 കിലോമീറ്റർ തിരിച്ചു പോകണോ അതോ മൂന്നാറിലേക്ക് വന്ന മറയൂർ വഴി തന്നെ പോകണോ?

"ഇനിയും തിരിച്ചു പോകാനോ, നമുക്ക് മറയൂർ വഴി തന്നെ പോകാം",  ഞാൻ പറഞ്ഞു. പക്ഷെ എന്റെ കമന്റ് കേൾക്കാതെ ഉണ്ണിയേട്ടൻ വണ്ടി തിരിച്ചു ആനച്ചാലിലേക്കു. ഉണ്ണിയേട്ടന്റെ തീരുമാനം വളരെ ശെരിയായിരുന്നെന്നു പിന്നീടെനിക്ക് മനസ്സിലായി. Thank you Unniyetta.

ആനച്ചാലിൽ നിന്നും കുഞ്ചിത്തണ്ണി റൂട്ടിലേക്കു തിരിഞ്ഞു യാത്ര തുടർന്നു. അവിടുന്ന് മൂലക്കാനം, രാജകുമാരി, രാജാക്കാട് ( നമ്മുടെ ജോർജ് കുട്ടിയുടെ സ്ഥലം ) സിനിമയിലും ന്യൂസിലും മാത്രം കേട്ടിട്ടുള്ള പേരുകൾ . അവസാനം പൂപ്പാറ എത്തി .

മൂന്നാറിൽ വന്നാൽ എല്ലാരും എടുക്കാറുള്ള ക്ളീഷേ ഫോട്ടോ (തേയില തോട്ടത്തിന്റെ ഉള്ളിൽ നിന്നും) എടുക്കാത്തതിന്റെ വിഷമം ഉണ്ടായിരുന്നതും അവിടെ വെച്ചു മാറിക്കിട്ടി. അധികം തിരക്കില്ലാത്ത റോഡ് സൈഡിൽ നല്ല ഒരു അടിപൊളി തോട്ടം. പിന്നൊന്നും നോക്കിയില്ല , അങ്ങ് കേറി ചറപറ ക്ലിക്കി. പൂപ്പാറ കഴിഞ്ഞപ്പോൾ മുതൽ നല്ല മനോഹരമായ വീതിയുള്ള റോഡ് ആയതു കൊണ്ട് ഒട്ടും ക്ഷീണമോ വിരസതയോ അറിഞ്ഞിരുന്നില്ല.

അങ്ങനെ ഞങ്ങൾ ആ സ്വർഗ്ഗ കവാടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. 'ബോഡിമെട്ട്'. പേര് കേട്ടപ്പോൾ എനിക്ക് അത്ര ഇമ്പ്രെഷൻ തോന്നിയില്ലെങ്കിലും , സ്ഥലത്തിന്റെ ഭംഗി.. ഹോ എന്റെ സാറേ .. ഡയലോഗ് വീണ്ടും  പറഞ്ഞു ഞാൻ ബോറടിപ്പിക്കുന്നില്ല. must watch place അത്രയേ പറയാനുള്ളു. സ്‌പെഷ്യലി അതിന്റെ പീക്ക് പോയിന്റ്. ഫോഗും പ്രകൃതി ഭംഗിയും എല്ലാം കൂടി നമ്മളെ വേറൊരു ലോകത്തു കൊണ്ടെത്തിക്കും.

Bodimettu

Again Thanks to Ettan for not hearing me ..ഇല്ലെങ്കിൽ ഈ മനോഹര കാഴ്ച & ഫീൽ നഷ്ടപ്പെട്ടേനെ. അവിടുന്നങ്ങോട്ട് പിന്നെ ചുരം ഇറങ്ങുന്ന പോലൊരു യാത്രയായിരുന്നു. യാത്രയിൽ ഉടനീളം അതിമഹോഹരമായ കാഴ്ചകളും. something cannot be said , it should  be felt ...

Our Pichkoo

അവസാനം ഞങ്ങൾ തേനി എന്ന സ്ഥലത്തെത്തി. സീ ലെവൽ. അപ്പോഴേക്ക് ഏകദേശം 80 KM മാത്രമേ കഴിഞ്ഞിരുന്നുള്ളൂ എന്നത് ഞങ്ങൾക്ക് അതിശയകരമായി തോന്നി. സമയം ഇപ്പോൾ 2  മണി കഴിഞ്ഞു. ഇനി ബാക്കിയുള്ള ദൂരം 500 കിലോമീറ്ററിൽ കൂടുതൽ ഉണ്ട്. 

പിന്നീടങ്ങോട് തമിഴ് നാടിന്റെ തനത് പ്രകൃതിയും കാഴ്ചകളും. തേനി-ബോഡിനായ്ക്കന്നൂർ - ഡിണ്ടിഗൽ - സേലം .. Thanks to NH . ഒരുപാട് ദൂരം കുറച്ചു സമയം കൊണ്ട് കവർ ചെയ്യാൻ പറ്റി. ആകെ ഉള്ള വിഷമം ഈ റോഡിൽ നല്ലൊരു ഹോട്ടൽ കണ്ടെത്താൻ ആയില്ല എന്നുള്ളതാണ് (food എന്റെയൊരു weakness ആണേ).

ഡിണ്ടിഗൽ ബിരിയാണി ഒക്കെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അവസാനം ഞാൻ ബിസ്ക്കറ്റ് പാക്കറ്റ് എടുത്തു. നല്ല ഹോട്ടൽ കണ്ടെത്താനാവാത്തത് കൊണ്ട് ഞങ്ങൾക്ക് വീണ്ടും ലഞ്ച്  skip  ചെയ്യേണ്ടി വന്നു. അങ്ങനെ ഓടി ഓടി നല്ലൊരു ഹോട്ടൽ കിട്ടായപ്പോഴേക്കും സേലം കഴിഞ്ഞിരുന്നു. സമയം ഏകദേശം 7 .45 pm.

ഹോട്ടൽ രാജവിരുന്നു. തമിഴ് ഹോട്ടൽ. ചുവർ നിറയെ പല പല സ്റ്റേറ്റ് നെ കുറിച്ചുള്ള പെയിന്റിങ്ങുകളും പിന്നെ സ്റ്റിക്കർസും. അവിടുന്ന് വയറു നിറച്ചു എന്തൊക്കെയോ കഴിച്ചു, രാവിലെ 10 .30 നു കഴിച്ച മസാല ദോശ ദഹിച്ചു നാരാണകല്ലായിക്കാണും, അതിന്റെ ഒരു ആർത്തി രണ്ടു പേർക്കും നന്നായി ഉണ്ടായിരുന്നു.

പിന്നീട് "നമ്മ ഊരു" പിടിക്കാനുള്ള യാത്ര. ഹൊസൂർ എത്തുമ്പോഴേക്കും സമയം ഏതാണ്ട് 10 .30 pm . സലിം കുമാറിന്റെ ഡയലോഗ് "ഹും കൊച്ചി എത്തി" എന്ന് പറഞ്ഞ പോലെ "ഹും ബാംഗ്ലൂർ എത്തി" എന്ന് പറഞ്ഞു പോകുന്ന അവസ്ഥ ആയിരുന്നു റോഡിൻറെ. നല്ല കിടിലൻ റോഡിൽ 100 - 120 ൽ വന്ന പിച്കൂ പിന്നെ 40 - 60 ൽ പൊട്ടി പൊളിഞ്ഞ റോഡിൽ കഷ്ടപ്പെട്ട് ഓടിക്കൊണ്ടിരുന്നു.വെറും 30 km ഓടാൻ 1 മണിക്കൂർ വേണ്ടി വന്നു , അതും രാത്രി ട്രാഫിക് ഫ്രീയായ റോഡിൽ.

സമയം ഏതാണ്ട് 11 .45 ആയപ്പോഴേക്കും ഞങ്ങൾ ക്രിസ്റ്റലിൽ തിരിച്ചെത്തി.

അങ്ങനെ ഞങ്ങളുടെ അതി മനോഹരമായ മൂന്നാർ യാത്ര ഇവിടെ അവസാനിക്കുകയായി . 2020 ഇൽ തുടങ്ങി 2021 ഇൽ അവസാനിച്ച യാത്ര.

                                                                        






 

Comments

Post a Comment